തീരദേശ സംരക്ഷണത്തിന് പ്രതിരോധ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ബെന്നി ബെഹനാന്‍ എം പി

Web Desk
1 Min Read

ന്യൂഡല്‍ഹി: രാജ്യത്തെ അതിര്‍ത്തികള്‍ കാക്കുന്നതുപോലെ തീരദേശ രേഖ സംരക്ഷിക്കുന്നതിന് വേണ്ടി പ്രതിരോധ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ലോക്‌സഭയുടെ ശൂന്യ വേളയില്‍ ബെന്നി ബെഹനാന്‍ എം പി ആവശ്യപ്പെട്ടു.

city exchange

ഇന്ത്യയ്ക്ക് വളരെ നീണ്ട തീരപ്രദേശമാണുള്ളത്. എന്നാല്‍ ഖേദകരമായി ചൂണ്ടിക്കാട്ടാനുള്ളത് ഭീകരരും കള്ളക്കടത്തുകാരും ഈ തീരങ്ങളിലൂടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും നമുക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുകയാണ്.

അതോടൊപ്പം അറേബ്യന്‍ തീരപ്രദേശങ്ങളില്‍ ആഗോളതാപനം വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹങ്ങളെയും മനുഷ്യരെയും ഇത് വളരെ മോശമായി ബാധിക്കുന്നു.

- Advertisement -
Ad image

ആഗോള കാലാവസ്ഥയിലെ മാറ്റം കാരണം തീരപ്രദേശത്തെ സ്ഥിതി വളരെ ദുര്‍ബലമാണെന്നും കടലിനെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഉപജീവനം കണ്ടെത്തുന്നതിനും രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനും പ്രത്യേക പിന്തുണാ പാക്കേജ് ആവശ്യമാണെന്നും ലോക് സഭയില്‍ അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!