കെ സുധാകരന്‍പിള്ള അന്തരിച്ചു

Web Desk
1 Min Read

കോഴിക്കാട്: മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ മലാപറമ്പ് ‘സാകേത’ത്തില്‍ കെ സുധാകരന്‍പിള്ള (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

മാതൃഭൂമിയുടെ കോഴിക്കാട് യൂണിറ്റില്‍ ദീര്‍ഘകാലം ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹം
അസിസ്റ്റന്റ് എഡിറ്റര്‍ പദവിയിലിരിക്കെ രണ്ട് വര്‍ഷം മുന്‍പാണ് രാജിവെച്ചത്. സ്പോര്‍ട്സ്, ധനകാര്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. രണ്ടു വര്‍ഷത്തോളം കൊച്ചി യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ കേന്ദ്ര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, മാതൃഭൂമി എംപ്ലോയിസ് കോണ്‍കോഡ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം
പ്രവര്‍ത്തിച്ചിട്ടുള്ള സുധാകരന്‍പിള്ള പത്രപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ രംഗത്ത് വളരെ
സജീവമായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്.

ഭാര്യ പി ജി സീന (തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: വി എസ് ദേവിക (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പി എച്ച് ഡി വിദ്യാര്‍ഥിനി), വി എസ് സജയ് (ബി എസ് സി വിദ്യാര്‍ഥി, ഡോണ്‍ ബോസ്‌കോ ഇരിട്ടി).

സഹോദരങ്ങള്‍: രാജേന്ദ്രന്‍ പിള്ള, മോഹന്‍ പിള്ള (ഇരുവരും ബിസിനസ്), വിമലാമ്മ, വിജയന്‍ പിള്ള, പരേതരായ രവീന്ദ്രന്‍ പിള്ള, തുളസീധരന്‍പിള്ള.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!