എയര്‍ ഏഷ്യ ഇന്ത്യയും വേണം ടാറ്റയ്ക്ക്

Web Desk
1 Min Read

മുംബൈ: എയര്‍ ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ എയര്‍ ഏഷ്യ ഇന്ത്യയും തങ്ങളുടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനുള്ള നീക്കങ്ങളുമായി ടാറ്റ ഗ്രൂപ്പ്. നിലവില്‍ എയര്‍ ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും ടാറ്റയ്ക്ക് സ്വന്തമാണെങ്കിലും മുഴുവന്‍ ഓഹരികളും തങ്ങളിലേക്ക് ചേര്‍ക്കാനാണ് നീക്കംനടക്കുന്നത്.

city exchange

ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശം 83.67 ശതമാനവും മലേഷ്യയിലെ എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ കൈവശം ബാക്കി ഓഹരികളുമാണുള്ളത്. .

എയര്‍ ഇന്ത്യയ്ക്കും എയര്‍ ഏഷ്യ ഇന്ത്യയ്ക്കും പുറമേ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്ത സംരംഭത്തില്‍ ടാറ്റ വിസ്താര എയര്‍ലൈനും അവര്‍ക്കുണ്ട്. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!