NEWS
ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡുകള്‍ 2025 വിതരണം ചെയ്തു

കൊല്ലം: കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളയുടെ (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊല്ലം അഷ്ടമുടി ലീല റാവിസില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു.


എം നൗഷാദ് എം എല്‍ എ പരിപാടിയുടെ ഭാഗമായിരുന്നു. ആര്‍ പി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബി രവി പിള്ളയ്ക്കായിരുന്നു ഇത്തവണത്തെ ഇമാക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിയിലും സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയായി ഇവന്‍ മാനേജ്‌മെന്റ് ഇന്‍ഡസ്ട്രി വളര്‍ന്നു എന്നുള്ളത് ഏറെ അഭിമാനകരമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എം പി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു


വാര്‍ഷിക ചടങ്ങില്‍ ബി2ബി എക്‌സ്‌പോ, പാനല്‍ ചര്‍ച്ചകള്‍, വിനോദ പരിപാടികള്‍ എന്നിവ നടന്നു. 5 പ്രധാന വിഭാഗങ്ങളില്‍ 60 ഉപവിഭാഗങ്ങളിലുമായി ഇരുന്നൂറ്റിമുപ്പതോളം അവാര്‍ഡുകള്‍ സമ്മാനിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഫോര്‍ ഇവന്റസ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്സ്, മൈസ് എന്നിവയെക്കുറിച്ചുള്ള നോളജ് സെഷനുകള്‍, കൊല്ലം ജില്ലാ കളക്ടര്‍ ദേവിദാസ് എന്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു. എം മുകേഷ് എം എല്‍ എ നോളജ് സെഷനില്‍ പങ്കെടുത്തു.
കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.


