Community
മദ്രാസ് ഐഐടിയുമായി സഹകരിച്ച് പോഡാര്‍ പേള്‍ സ്‌കൂളിന് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍

ദോഹ: ഐഐടി മദ്രാസ് കണക്ടുമായി സഹകരണം പ്രഖ്യാപിച്ച് പോഡാര്‍ പേള്‍ സ്‌കൂള്‍.


മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര പഠന അവസരങ്ങള്‍ നല്‍കുന്ന സഹകരണം 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ ഭാവിയിലേക്കുള്ള കഴിവുകള്‍ നല്‍കാന്‍ രൂപകല്‍പ്പന ചെയ്ത 8 ആഴ്ച ദൈര്‍ഘ്യമുള്ള പ്രത്യേക പ്രോഗ്രാമില്‍ ചേരാന്‍ അനുവദിക്കും.

ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസ് എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിലെ മികച്ച സ്ഥാപനമാണ്. ഐഐടി മദ്രാസ് കണക്ട് പ്രോഗ്രാം ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനും നൂതന സാങ്കേതിക പഠനത്തിനും ഇടയിലുള്ള വിടവ് നികത്തുന്നു. വിദഗ്ധരില്‍ നിന്ന് പഠിക്കാനും അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ പര്യവേക്ഷണം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് ഇത് അതുല്യമായ അവസരം നല്‍കും.


44 വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഏപ്രില്‍ ബാച്ചില്‍ ചേരും. ഡാറ്റാ സയന്‍സ് ആന്റ് എഐ ആമുഖം, ഇലക്ട്രോണിക് സിസ്റ്റങ്ങളിലേക്കുള്ള ആമുഖം, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ എന്നിവയിലേക്കുള്ള ആമുഖം എന്നിവയാണ് കോഴ്‌സുകള്‍.
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളില്‍ ഒന്നില്‍ നിന്ന് മികച്ച അക്കാദമിക് അനുഭവങ്ങളും അത്യാധുനിക അറിവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പോഡര്‍ പേള്‍ സ്‌കൂളിന്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. ഈ സംരംഭത്തിലൂടെ, വിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍, പ്രായോഗിക അനുഭവങ്ങള്‍, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ ലഭിക്കും.
ഉയര്‍ന്നുവരുന്ന മേഖലകളിലെ അടിസ്ഥാനപരമായ അറിവ് നേടുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലും ഭാവിയിലെ കരിയര്‍ അവസരങ്ങളിലും മത്സരാധിഷ്ഠിത നേട്ടം ലഭിക്കും.


