

കൊച്ചി: ലഹരി വിമുക്ത സമൂഹം നന്മ നിറഞ്ഞ കേരളം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശ്രദ്ധേയമാവുന്നു. എറണാകുളം ഉപജില്ലാതല പ്രചാരണോദ്ഘാടനം നോര്‍ത്ത് ഇടപ്പള്ളി ജി വി എച്ച് എസ് എസില്‍ നടന്നു.

ലഹരി ഉപയോഗവും അതിന്റെ സാമൂഹ്യ വിപത്തുകളും സര്‍വ സാധാരണമാകുന്ന ഇക്കാലത്ത് ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ വഹിക്കേണ്ട പങ്ക് വലുതാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നുമുള്ള സന്ദേശങ്ങള്‍ ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നു.

ഉപജില്ലാ സെക്രട്ടറി ഷഹീം മുഹമ്മദലി ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി ഹെഡ്മിസ്ട്രസ് ബിന്ദു കെക്ക് ലഘുലേഖ കൈമാറി ഉപജില്ലാതല പ്രചരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, കെ എ ടി എഫ് എറണാകുളം വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുത്തലിബ് എം എം, നവീന്‍ പുതുശ്ശേരി, അനന്തു എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് ഉപജില്ലയിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശനം നടത്തി അധ്യാപകര്‍ക്ക് ക്യാമ്പയിന്‍ സന്ദേശം കൈമാറി.

