

ദോഹ: ഖത്തര്‍ കണ്ണൂര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം വക്രയിലുള്ള റോയല്‍ പാലസ് റെസ്റ്റോറന്റില്‍ നടന്നു. 600ല്‍പരം അംഗങ്ങളുള്ള കൂട്ടായ്മയിലെ നിരവധി ആളുകള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി സനില്‍ കണ്ണൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മഷൂദ് മാളിയേക്കല്‍, രക്ഷാധികാരി റിഷാല്‍ കെ പി ബി, വൈസ് പ്രസിഡന്റ് കുഞ്ഞി മൊയ്ദീന് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ശാഹുല്‍ ഹമീദ് നന്ദി പറഞ്ഞു.
