ആകാശക്കാഴ്ചയുമായി ടി സി വണ്‍ പ്രോപ്പര്‍ട്ടീസ് സ്‌കൈ വാക്ക്

Web Desk
3 Min Read

കോഴിക്കോട്: പ്രമുഖ ബില്‍ഡര്‍ ടി സി വണ്‍ പ്രോപ്പര്‍ട്ടീസ് സ്‌കൈ വാക് പ്രോജക്ടിന്റെ പുതിയ സമുച്ചയത്തിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കുമെന്ന് ടി സി വണ്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ടി സി അഹമ്മദ് അറിയിച്ചു.

city exchange

അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 24 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ഡിസൈനിങ്ങില്‍ ആണ് സ്‌കൈ വാക് രൂപകല്‍പ്പന ചെയ്തത്. കോഴിക്കോട് എന്‍ എച്ച് ബൈപാസില്‍ ആണ് സ്‌കൈ വാക് സ്ഥിതി ചെയ്യുന്നത. ടൗണ്‍ഷിപ്പ് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ നടപ്പാക്കിയ ഈ പ്രോജെക്റ്റിന്റെ പ്രത്യേകത റൂഫ് ടോപ്പില്‍ ആകാശ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആകാശത്തങ്ങനെ മേഘം കണ്ടു നടക്കാം എന്നുള്ളതു അത്ഭുതകരമായ അനുഭവമായിരിക്കും. ഇത് മാനസികമായ ഉല്ലാസ മായിരിക്കുമെന്ന് ടി സി അഹമ്മദ് പറഞ്ഞു.

ഹോസ്പിറ്റലുകള്‍, വിമാനത്താവളം, സൈബര്‍ പാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. 687, 705, 1076, 1362, 1801 എന്നിങ്ങനെ വിസ്തൃതിയിലാണ് ഫ്ളാറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ബിസിനെസ്സ് സെന്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്, റൂഫ് ടോപ്പ് ഗാര്‍ഡന്‍, ഗെസ്റ്റ്‌സ് സ്യൂട്ട്, വേള്‍ഡ് ക്ലാസ് ലോബി, കോണ്‍ഫറന്‍സ് ഹാള്‍, മിനി തിയേറ്റര്‍, ഇന്‍ഡോര്‍ ആന്റ് ഔട്ട്‌ഡോര്‍ ഗെയിംസ് തുടങ്ങി 35ല്‍ പരം അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് ടി സി വണ്‍ സ്‌കൈ വാക്.

- Advertisement -
Ad image

ടോപ്പ് ക്ലാസ് ബ്രാന്റുകളുടെ ക്വാളിറ്റി മെറ്റീരിയല്‍സ് ഉപയോഗിച്ചുകൊണ്ടുള്ളതാണ് മുഴുവന്‍ നിര്‍മ്മാണവും. ടി സി വണ്ണിനു അഭിമാനപൂര്‍വം പറയാന്‍ കഴിയുന്ന മറ്റൊരു കാര്യം കോവിഡ് ഘട്ടത്തില്‍പ്പോലും നിലക്കാതെ തുടര്‍ന്ന നിര്‍മാണത്തെക്കുറിച്ചാണ്. അയല്‍ സംസ്ഥാന തൊഴിലാളികള്‍ എല്ലാം തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോയപ്പോള്‍ നിര്‍മ്മാണ മേഖല ആകെപ്പാടെ സ്തംഭിച്ചു നിന്നപ്പോഴും നിര്‍മ്മാണം നിര്‍ത്തിവെക്കാതെ ടി സി വണ്‍ പ്രോജക്ട് വര്‍ക്കുകള്‍ തുടര്‍ന്നുകൊണ്ടിരിന്നു. അതുകൊണ്ടു കൂടിയാണ് ഏറ്റവും വേഗത്തില്‍ സ്‌കൈ വാക് പുതിയ സമുച്ചയവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞതും. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌കൈ വാക് 1ലെയും 2വിലെയും മുഴുവന്‍ ഫ്ളാറ്റുകളും ഉപഭോക്താക്കള്‍ക്കു കൈമാറിക്കഴിഞ്ഞു.

ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട് എന്നത്. അവ പൂര്‍ണ അര്‍പ്പണബോധത്തോടെയും ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുന്നു എന്നതാണ് ടി സി വണ്ണിനെ കോഴിക്കോട്ടെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ ബില്‍ഡര്‍ ആക്കി മാറ്റുന്നത്. വെറുമൊരു വാസസ്ഥലം എന്നതിലുപരി ആളുകള്‍ക്ക് സുഖമായി താമസിക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ടി സി വണ്‍ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനാണ് ടി സി വണ്‍ ശ്രമിക്കുന്നത്. നിലവില്‍ 500ല്‍ പരം സംതൃപ്തരായ ഉപഭോക്താക്കളാണ് ടി സി വണ്ണിന്റെ കരുത്തും പ്രചോദനവും.

ടി സി വണ്ണിന്റെ മറ്റൊരു അഭിമാന പ്രോജക്ട് ആണ് ടി സി വണ്‍ പാള്‍മ്‌റോ. കൊമേഴ്‌സ്യല്‍ സ്‌പേസ്, ഹോട്ടല്‍ സ്യൂട്ട് എന്നിവയുള്‍പ്പെടുന്ന പദ്ധതിയാണിത്. ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ബിസിനസ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ആസൂത്രണം. ഫുള്ളി ഫര്‍നിഷ്ഡ് പ്രൊഫെഷണല്‍ സജ്ജീകരണങ്ങള്‍ ഉള്ള ഹോട്ടല്‍ സ്യുട്ടുകളായിരിക്കും ഇവ. പാള്‍മ്‌റോ പ്രോജെക്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുടക്ക് മുതലിന്റെ ഏഴര ശതമാനം വരെ മാസവരുമാനം ലഭിക്കുന്നതാണ്. ഈ പ്രോജക്ട് സ്വന്തമാകുവാനും എല്ലാ പ്രധാന ബാങ്കുകളില്‍ നിന്നും ലോണ്‍ സൗകര്യം ലഭ്യമാണെന്നും ടി സി അഹമ്മദ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നൗഫല്‍ അഹമ്മദ്, ജനറല്‍ മാനേജര്‍ ടി സി മജീദ്, ബ്രാഞ്ച് ഹെഡ് പി പ്രശാന്ത്, ലീഗല്‍ ഓഫീസര്‍ ബിപിന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!