പുസ്തക പ്രകാശനവും മീഡിയ ലോഞ്ചും വെള്ളിയാഴ്ച

Web Desk
1 Min Read

കോഴിക്കോട്: മാക്ബെത്ത് പബ്ലിക്കേഷന്‍സും റെറ്റീന മീഡിയയും നടത്തുന്ന പുസ്തക പ്രകാശനവും മീഡിയാ ലോഞ്ചിങും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുമെന്ന് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ചടങ്ങില്‍ ബേപ്പൂര്‍ മുരളീധര പണിക്കരുടെ രണ്ട് നോവലുകളുടെ പ്രകാശനവും ഗനിയ മെഫറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങും ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കും. എഴുത്തുകാരന്‍ യു കെ കുമാരന്‍, പി കെ പാറക്കടവ്, പി ആര്‍ നാഥന്‍, മാതൃഭൂമി ബ്യൂറോ ചീഫ് എം പി സൂര്യദാസ്, ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭന്‍, വിനോദ് കോവൂര്‍, അനീസ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ എം എ ഷഹനാസ്, ഗനിയ മെഫര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!