

ആലുവ: അടുത്ത സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകര്‍ ഒരേ സമയത്ത് മരിച്ചു. രണ്ടുപേരും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു.

ആലുവ കുന്നത്തേരി നല്ലേപ്പിള്ളി വീട്ടില്‍ സുഭാഷ് (47), കുട്ടമശ്ശേരി പാനാപിള്ളി വീട്ടില്‍ റിയാസ് കുട്ടമശ്ശേരി (50) എ്ന്നിവരാണ് രാത്രി എട്ടരയോടെ മരിച്ചത്. സുഭാഷ് കേരള കൗമുദിയുടെ കളമശ്ശേരി മുന്‍ റിപ്പോര്‍ട്ടറും റിയാസ് രാഷ്ട്രദീപിക റിപ്പോര്‍ട്ടറുമാണ്.

അവിവാഹിതനായ സുഭാഷ് അര്‍ബുദ ബാധയെ തുടര്‍ന്ന് കുന്നത്തേരി കരിയാട് പീസ് മിഷന്‍ പാലിയേറ്റീവ് സെന്ററില്‍ ചികിത്സയിലായിരുന്നു. പരേതനായ ശ്രീധരന്റേയും പങ്കജാക്ഷിയുടേയും മകനാണ്. സഹോദരങ്ങള്‍: മകേശന്‍, മഹേന്ദ്രന്‍, മധു, ഷൈല, ശ്രീമതി, രംഗമണി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ചൂര്‍ണ്ണിക്കര അമ്പാട്ടുകാവ് ശ്മശാനത്തില്‍. ഹിന്ദി പ്രചാര്‍സഭയുടെ കേരള ഹിന്ദി വിദ്യാര്‍ഥി യൂണിയന്‍ ജില്ലാ പ്രസിഡന്റായിരുന്നു സുഭാഷ്. ബിഗ് ന്യൂസ്, കേരളഭൂഷണം എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പച്ചാളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റിയാസ്. ഭാര്യ: അര്‍ഷിത. മകന്‍: യാസീന്‍ റിയാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുട്ടമശ്ശേരി ചാലക്കല്‍ മഹല്ല് ഖബര്‍സ്ഥാനില്‍. കേരളകൗമുദി ഫ്‌ളാഷ്, ക്രൈം എന്നിവയുടെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. പെരിയാര്‍ വിഷന്‍ പ്രാദേശിക ചാനലിന്റെ മുഖ്യചുതമലക്കാരനായിരുന്നു.

