ഇന്ധിരാ ഗാന്ധിയെ അനുസ്മരിച്ച് ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്‍കാസ് ഖത്തറിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദോഹ മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന ഇന്ധിരാജി അനുസ്മരണ യോഗത്തില്‍ ഐ സി സി മുന്‍ പ്രസിഡണ്ടും ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ എ പി മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.

city exchange

ലോകം കണ്ട മികച്ച ഭരണാധികരികളില്‍ ഒരാളായ ഇന്ധിരാ ഗാന്ധി അഖണ്ഡ ഭാരത- മതേതര- ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസംരക്ഷിക്കാന്‍ സ്വന്തം ജീവിതം പോലും ബലിയര്‍പ്പിക്കേണ്ടി വന്ന മഹത് വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ഒരോ ഇന്ത്യക്കാരനും എന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും എ പി മണികണ്ഠന്‍ അനുസ്മരിച്ചു. ശക്തയായ ഭരണാധികാരി എന്നതോടൊപ്പം തന്നെ പ്രകൃതിയെയും മാനവികതയേയും ഉള്‍ക്കൊള്ളുകയും അത് പ്രാവര്‍ത്തികമാക്കാന്‍ ഇന്ധിരാ ഗാന്ധി ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് സി താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ വി ബോബന്‍, വി എസ് അബ്ദുല്‍റഹ്മാന്‍, സി എ അബ്ദുല്‍ മജീദ് പാലക്കാട്, ജയപാല്‍ തിരുവന്തപുരം, എബ്രഹാം കെ ജോസഫ്, അശ്‌റഫ് നന്നംമുക്ക് മലപ്പുറം, ഷിബു സുകുമാരന്‍, ഷെമീര്‍ പുന്നൂരാന്‍, ജിഷ ജോര്‍ജ്ജ്, ഫൈസല്‍ തിരുവനന്തപുരം, റഹ്മത്തുല്ല, ശറഫുദ്ധീന്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിന് മുന്നോടിയായി സെന്‍ട്രല്‍- ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഇന്ധിരാ ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

- Advertisement -
Ad image

ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!