അഹമ്മദ് പാതിരിപ്പറ്റയുടെ ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ ജൂണ്‍ 4ന് ഖത്തറില്‍ പ്രകാശനം ചെയ്യും

Web Desk
1 Min Read

ദോഹ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരിപ്പറ്റയുടെ പ്രവാസ ജീവിതാനുഭവങ്ങളുടെ
അക്ഷരാവിഷ്‌ക്കാരം ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ പുസ്തകം ജൂണ്‍ 4ന് വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 7:30ന് ഐ സി സി മാഗ്ലൂര്‍ ഹാളില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടക്കുക.

city exchange

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. അല്‍ജസീറ ഇംഗ്ലീഷ് ചാനല്‍ പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണ്‍ ആദ്യപ്രതി ഏറ്റുവാങ്ങും. ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ- സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സാന്നിധ്യം വഹിക്കും.

Share This Article
Leave a Comment
error: Content is protected !!