

ജിദ്ദ: അറബ് ലീഗ് കൗണ്‍സിലിന്റെ 32-ാമത് റെഗുലര്‍ സെഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് ഉച്ചകോടി.


പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

അറബ് ഉച്ചകോടിയില്‍ യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയും പങ്കെടുത്തു.

