ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ ആദ്യഘട്ട വിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ബൈ ആന്റ് ഗെറ്റ് ക്യാഷ് ആന്റ് കാര്‍’ മെഗാ പ്രൊമോഷന്‍ ആദ്യഘട്ട വിജയികളെ തെരഞ്ഞെടുത്തു. ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 15 വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

city exchange

15 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനമായി ലഭിക്കുന്നത്. 2025 ഏപ്രില്‍ 1നു തുടങ്ങി ജൂണ്‍ 21 വരെ നീളുന്ന ഈ റാഫിള്‍ പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഒരുക്കിയിരുന്നു.

15 ഭാഗ്യശാലികള്‍ക്കായുള്ള അടുത്ത ലക്കി ഡ്രോ മെയ് 25നും 10 പേര്‍ക്കായുള്ള അവസാന ഘട്ട നറുക്കെടുപ്പ് ജൂണ്‍ 21നും ആയിരിക്കും ഉണ്ടാവുക. ഈ മെഗാ പ്രമോഷന്റെ ബമ്പര്‍ സമ്മാനമായി പുതു പുത്തന്‍ ജെടൂര്‍ ടി2 കാര്‍ ആണ് ഭാഗ്യ വിജയിയെ കാത്തിരിക്കുന്നത്.

ഖത്തറിലെ ഏത് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അല്ലെങ്കില്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.

- Advertisement -
Ad image

ലക്കി ഡ്രോ വേളയില്‍ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ ശരീഫ് ബി സി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ നവാബ് എന്നിവര്‍ പങ്കെടുത്തു.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യം എന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഈ ഓഫറുകള്‍ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!