‘ഖത്തര്‍ തൊഴില്‍ നിയമവും സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ സെമിനാര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ കരിയര്‍ ഡെവലപ്‌മെന്റ് വിങിന്റെ ആഭിമുഖ്യത്തില്‍ ‘ഖത്തര്‍ തൊഴില്‍ നിയമവും സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

city exchange

സ്‌കില്‍സ് ഡെവലപ്‌മെന്റ് മാസ്റ്ററോ ഹാളില്‍ നടന്ന സെമിനാറിന് ഖത്തറിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. ജാഫര്‍ഖാന്‍ നേതൃത്വം നല്‍കി.

ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കരിയര്‍ ഡെവലപ്‌മെന്റ് വിങ് കണ്‍വീനര്‍ ഷെജി വലിയകത്ത് മോഡറേറ്റര്‍ ആയിരുന്നു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍, അഡ്വ. ജാഫര്‍ഖാന് സംസ്‌കൃതിയുടെ ഉപഹാരം നല്‍കി ആദരിച്ചു.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി ഭാരവാഹികളായ സുനീതി സുനില്‍, അര്‍ച്ചന ഓമനക്കുട്ടന്‍, അബ്ദുല്‍ അസീസ്, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു. ഷെജി വലിയകത്ത് സ്വാഗതവും സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി നന്ദിയും പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!