

ദോഹ: ഫുട്ബാള്‍ അട്ടിമറി ജയം പുതുമയുള്ള കാര്യങ്ങളല്ലെങ്കിലും ഏഷ്യന്‍ രാജ്യങ്ങള്‍ കയറി വന്‍ രാജ്യങ്ങളെ അട്ടിമറിക്കുന്നത് പുതുമയുള്ള കാര്യങ്ങളാണ്.

പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തിയ കൊറിയയുടേതാണ് പുതിയ വീരഗാഥ. അഞ്ചാം മിനുട്ടില്‍ റിക്കാര്‍ഡോ ഹോര്‍റ്റയിലൂടെ മുമ്പിലെത്തിയ പോര്‍ച്ചുഗലിന് 27-ാം മിനുട്ടില്‍ കിം യംങ് ഗ്വോണും 91-ാം മിനുട്ടില്‍ ഹ്വാങ് ഹീ ചാനുമാണ് ഗോളുകള്‍ നേടിയത്.
