

സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയ കേസിലെ പരിശോധന നടത്തിയ ശബ്ദം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേതാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ഫോറന്‍സിക്കാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്.
