

ദോഹ: ഇന്ത്യയിലും യു എ ഇയിലും നിരവധി ശാഖകളുള്ള സേവറി സീഷെല്ലിന്റെ ഖത്തറിലെ ആദ്യ ഔട്ട്ലെറ്റ് ഒക്ടോബര്‍ 31ന് ആരംഭിക്കും. അല്‍ മുന്തസ സ്ട്രീറ്റ് 850ലെ സോണ്‍ 24 ബില്‍ഡിംഗ് 11ല്‍ ആരംഭിക്കുന്ന സേവറി സീഷെല്‍ മുഹമ്മദ് അഹമ്മദ് ഖഷ് അല്‍ മന്‍സൂരി ഉദ്ഘാടനം നിര്‍വഹിക്കും. അകാസിയ ഗ്രൂപ്പ് ചെയര്മാന് ഇസ്മാഈല്‍ അല്ബറാമി മുഖ്യാതിഥിയായിരിക്കും.

ബംഗളൂരു, ചെന്നൈ, മാംഗളൂര്, ആര്‍ക്കോട്, അംബൂര്‍, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലാണ് സേവറി സീഷെല്‍ പ്രവര്‍ത്തിക്കുന്നത്.
