

രാമന്തളി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ 74-ാമത് സ്ഥാപക ദിനം രാമന്തളി ശാഖാ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മാര്‍ച്ച് 10ന് നടത്തേണ്ടിയിരുന്ന പരിപാടി സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നു നീട്ടി വെക്കുകയായിരുന്നു.

സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധത്തിന്നു മുറ്റത്ത്
ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി കെ അബ്ദുല്ലത്തീഫ്, യു കെ മുഹമ്മദ് കുഞ്ഞി, പി ഹമീദ് മാസ്റ്റര്‍ സംസാരിച്ചു.

ജനാധിപത്യവും മതേരത്വവും ബഹുസ്വരതയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന തിരിച്ചറിവ് ലീഗ് നേതാക്കള്‍ എന്നും വെച്ചുപുലര്‍ത്തുന്നത് പിന്തുടരേണ്ടത് ഈ കാലകാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രാസംഗികന്മാര്‍ ചുണ്ടിക്കാട്ടി. ഒ എം അബ്ദുല്‍ സലാം, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, പി പി സുലൈമാന്‍ ഹാജി, വി വി അസൈനാര്‍, പി അബ്ദുല്‍ ജബ്ബാര്‍, കെ കെ അബ്ദുല്‍ ഗഫൂര്‍, ഖമറുസ്സമാന്‍, കെ പി ജമാല്‍, എം സി റിയാസ്, കെ കെ സമീര്‍, പി കെ ഫസീന്‍, സി എം റഫീഖ്, മടക്കാല്‍ ബുഖാരി, അമീറലി, യാസര്‍, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. മധുര പലഹാര വിതരണവും നടത്തി.

