

പറയുന്നത് കോണ്‍ഗ്രസ്സിനെ പറ്റിയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ദയനീയ പ്രകടനത്തെ വിമര്‍ശിക്കുന്നവരോടാണ് പറയുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചരിത്രപരമായ പല ദൗത്യങ്ങളും നിറവേറ്റിയ ശേഷമാണ് ഇന്നും അതിജീവിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം കോണ്‍ഗ്രസ്സിനുണ്ട്. ഇന്ത്യ കൈയ്യടക്കിയിരുന്ന വിദേശ ശക്തികളെ കെട്ടുകെട്ടിച്ചതില്‍ കോണ്‍ഗ്രസ്സിന്റെ അന്നത്തെ ഉന്നത നേതാക്കന്‍മാരുടെ പങ്ക് വളരെ വലുതുമാണ്.

ഇന്ന് ഭാരതത്തിന്റെ മതേതരത്വം ചോദ്യം ചെയ്യപ്പെടുമ്പോഴും മതേതരത്വം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയ പ്രചാരണവും മറ്റും നടത്തിപ്പോകുന്നത്. മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാനോ നിലനില്‍പ്പിനു വേണ്ടി തള്ളിപ്പറയാനോ കോണ്‍ഗ്രസ് ഇതുവരെയും ശ്രമിച്ചിട്ടുമില്ല.

ഇന്ത്യയുടെ ഇതുവരെയുള്ള കുതിപ്പും കിതപ്പും വളരെ വ്യക്തമാണ്. പ്രധാനമന്ത്രിയായി ഭരണം തുടങ്ങിയ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യം പിന്നോട്ടാണ് പോകുന്നത്.
മോദിയുടെ ഭരണത്തില്‍ ഇന്ത്യയുടെ കിതപ്പും നാശവുമാണ് നമ്മുടെ മുന്നില്‍ വര്‍ത്തമാനകാലം തെളിവായി നില്‍ക്കുന്നത്. ഇതിനെതിരെ എന്നും എപ്പോഴും ശക്തമായ നിലപാടും മുന്നറിയിപ്പുമായി ജനങ്ങളെ കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ട്. ജനങ്ങള്‍ മനസ്സിലായി പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടികണ്ട ഹിന്ദുത്വര്‍ അവുടെ കുടില കുതന്ത്രമായാണ് വോട്ടിങ് മെഷീനെ ഉപയോഗപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പല ബുത്തുകളിലും കൈക്ക് ചെയ്താലും താമരയിലാണ് വോട്ട് പതിഞ്ഞിരുന്നതെന്ന വാസ്തവം നമ്മള്‍ മനസ്സിലാക്കണം.
തന്നെയുമല്ല പല സ്ഥലത്തും വോട്ടര്‍മാരെ നേരില്‍കണ്ട് അവരുടെ വിരലുകളില്‍ മഷി പുരട്ടുന്ന ബി ജെ പി പ്രവര്‍ത്തകര്‍ എതിരാളികളുടെ വോട്ടുകളെയും ഇല്ലാതാക്കിയ നിരവധി വാര്‍ത്തകളും ഇതിനോടകംതന്നെ പുറത്ത് വരികയും ചെയ്തതാണ്.

അങ്ങനെ എതിരാളികള്‍ പല രൂപത്തിലും കോണ്‍ഗ്രസ്സിന് കിട്ടേണ്ട വോട്ടുകളെ ഇല്ലാതാക്കി ഭരണത്തിന്റെ മറവില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും നേടിയ വിജയങ്ങള്‍ ജനാധിപത്യ രീതിയില്‍ വോട്ടു തേടുന്നതിനെ നിഷ്പ്രഭമാക്കുക മാത്രമല്ല ബി ജെ പിയെന്ന പാര്‍ട്ടി ജനാധിപത്യത്തെ വ്യഭിചരിക്കുകയാണ് ചെയ്തത്.
ഇനിയും കോണ്‍ഗ്രസ് ജനങ്ങള്‍ക്കുവേണ്ടി എന്നും മുന്നില്‍ തന്നെയുണ്ടാകും. രാഹുല്‍ ഗാന്ധിയുടയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വം പഞ്ചാബ്, ഗോവ, മണിപ്പൂര്‍, യു പി തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിലും നേതൃപരമായ പങ്കാണ് കോണ്‍ഗ്രസ്സിനുവേണ്ടി ചെയ്തത്. അവര്‍ സത്യസന്ധമായി ജനങ്ങോട് സംവാദിച്ചപ്പോള്‍ എതിരാളികള്‍ കുടില തന്ത്രവുമായാണ് വോട്ടിംങ് മെഷീനുമായി ജനങ്ങളെ കണ്ടത്.
കോണ്‍ഗ്രസ്സിനെതിരെ മുറവിളികൂട്ടുന്നവര്‍, കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ സന്തോഷിക്കുന്നവര്‍ അവരൊക്കെ ഒരുകാര്യം മറക്കുന്നു. ബി ജെ പിയുടെ ഇങ്ങനെയുള്ള ജയങ്ങള്‍ ഇന്ത്യയുടെ മതേതരത്വത്തിന് വന്‍ ഭീഷണിയാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കയാണ്. 2025 ആകുമ്പോള്‍ അവര്‍ രാമരാജ്യം പ്രഖ്യാപിക്കും. എല്ലാ പൗരന്‍മാര്‍ക്കും ഒരേപോലെ ബാധകമായ ഏകസിവില്‍ കോഡും നടപ്പാക്കാനും അവര്‍ ശ്രമിക്കും. ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കപ്പെടും. മതങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കാം. അതിന് ഏകസിവില്‍കോഡ് ഉപയോഗപ്പെടുത്താനും സാധ്യതയുമുണ്ട്. അവസാനം ജനങ്ങള്‍ക്ക് അതും കല്‍പ്പിക്കും.
ജനങ്ങള്‍ എന്തൊക്കെ കഴിക്കണമെന്നതും ഏതൊക്കെ ഡ്രസ്സുകള്‍ ധരിക്കണമെന്നതും എഴുത്തുകാര്‍ ഏതൊക്കെ വിഷയങ്ങള്‍ എഴുതണമെന്നും എന്തൊക്കെ ജനങ്ങള്‍ ഉച്ചരിക്കണമെന്നതും നിയമത്തില്‍ എഴുതി ചേര്‍ത്തേക്കാം.
അവസാനം ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നിരോധിച്ചേക്കും.
ഏകാധിപത്യത്തിലേക്കായിരിക്കും രാജ്യഭരണം എത്തിച്ചേരുക.

ഈ മുകളിലെഴുതിയ നേര്‍രേഖയില്‍ നാളെ ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനിന്നേപറ്റു.
ആ തിരിച്ചറിവ് ഇനിയെങ്കിലും ജനങ്ങളിലുണ്ടാകേണ്ടതാണ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് കാര്യമായ ക്ഷീണം തന്നെയാണ് സംഭവിച്ചത്. എന്നുവിചാരിച്ച് കോണ്‍ഗ്രസ് ഇല്ലാതായിട്ടില്ല. കോണ്‍ഗ്രസ് ആനയെ പോലെയാണ്. ആന ക്ഷീണിച്ചാലും അതിനെയാരും തൊഴുത്തില്‍ കെട്ടാറില്ലല്ലോ.
അതുപോലെയാണ് കോണ്‍ഗ്രസ് കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ ക്ഷീണത്തില്‍ ആരും എഴുതി തള്ളാന്‍ ശ്രമിക്കേണ്ട. തെറ്റ് തിരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരിക തന്നെചെയ്യും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

