ബി ജെ പിക്ക് തലവേദന കടുപ്പിച്ച് വരുണ്‍ ഗാന്ധി

Web Desk
1 Min Read

ന്യൂഡല്‍ഹി: ബി ജെ പിക്ക് തീരാ തലവേദനയായി വരുണ്‍ ഗാന്ധി. കര്‍ഷക സമരത്തിലും കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയതിലും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ വരുണ്‍ ഗാന്ധി വാജ്‌പേയിയുടെ പഴയ പ്രസംഗവുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

city exchange

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗിക്കുന്ന എ ബി വാജ്‌പേയിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് വരുണ്‍ ഗാന്ധിയുടെ പുതിയ വരവ്. വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകള്‍ എന്ന കുറിപ്പാണ് വരുണ്‍ ഗാന്ധി ഇതിന് നല്കിയിരിക്കുന്നത്.

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പറയുന്ന എ ബി വാജ്‌പേയി കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ലെന്നും കര്‍ഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറയുന്നു.

- Advertisement -
Ad image
വരുണ്‍ഗാന്ധി ട്വീറ്റ് ചെയ്ത എ ബി വാജ്‌പേയിയുടെ വീഡിയോ ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട്‌

കര്‍ഷകരുടെ യഥാര്‍ഥ ആവശ്യങ്ങളെ തങ്ങള്‍ പിന്തുണക്കുന്നതായും സര്‍ക്കാര്‍ തങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ കര്‍ഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കില്‍, തങ്ങളും കര്‍ഷകരുടെ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും വാജ്‌പേയി പ്രസംഗത്തില്‍ പറയുന്നു.

വീഡിയോയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും പറഞ്ഞ വരുണ്‍ ഗാന്ധി കര്‍ഷക രക്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കടുത്ത തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള അംഗത്തെ ബി ജെ പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയാണ് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചത്.

വരുണ്‍ഗാന്ധിയെ സ്വാഗതം ചെയ്ത് പങ്കുവെച്ച പോസ്റ്റര്‍

അതിനിടെ വരുണ്‍ ഗാന്ധിയെ സ്വാഗതം ചെയ്ത സോണിയാ ഗാന്ധിയുടെ ഫോട്ടോയോടൊപ്പം വരുണ്‍ ഗാന്ധിയുടെ ഫോട്ടോ കൂടി ചേര്‍ത്ത പോസ്റ്റര്‍ പങ്കുവെച്ച ഉത്തര്‍പ്രദേശിലെ പ്രാദേശിക നേതാവിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!