

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കുന്നത് അപകടം: ഡോ. സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുകയും ആരാധനക്കുള്ള ഒന്നായി മാറ്റി അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യ ൂജെ), കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെ എന്‍ ഇ എഫ്) സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസിന്റെ ഉദ്ഘാടനവും ബോട്ട് ജെട്ടിയില്‍ തൊഴിലാളി സമരത്തിന് അഭിവാദ്യവും അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് തൊഴിലാളി വര്‍ഗത്തിനായിരിക്കും. സമൂഹത്തിന്റെ മാറ്റത്തിനായി നടക്കുന്ന സമരങ്ങള്‍ക്കെതിരെ നില്‍ക്കുന്ന മാധ്യമ സംസ്‌കാരത്തിന് മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കെ യു ഡബ്ല്യൂ ജെ ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, കെ എന്‍ ഇ എഫ് സംസ്ഥാന സെക്രട്ടറി വിജി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം പ്രസ്സ് ക്ലബിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ യു ഡബ്ല്യൂ ജെ സംസ്ഥാനസമിതി അംഗങ്ങളായ ജിപ്‌സണ്‍ സിക്കേര, നഹീമ പൂന്തോട്ടത്തില്‍, കെ എന്‍ ഇ എഫ് ജില്ലാ സെക്രട്ടറി എം പി വിനോദ് കുമാര്‍, സംസ്ഥാന ട്രഷറര്‍ ജമാല്‍ ഫൈറൂസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇന്ദു മോഹന്‍, കെ യു ഡബ്ല്യൂ ജെ ജില്ലാ ട്രഷറര്‍ അഷ്റഫ് തൈവളപ്പില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രകാശന്‍ എളമക്കര, ജെബി പോള്‍ മുതിര്‍ന്ന നേതാക്കളായ പി സി സെബാസ്റ്റ്യന്‍, എം എസ് അശോകന്‍, ബൈജു കൊടുവള്ളി, ഷാജി ഇടപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

