

പറവൂര്‍: വൈപ്പിന്‍ ഗോശ്രീ റോഡില്‍ വാഹനാപകടം. കാളമുക്കില്‍ നിന്ന് മത്സ്യം കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയുടെ പിന്നില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പെട്ടി ഓട്ടോ എതിരെ വന്ന ശ്രീ മുരുകന്‍ ബസില്‍ ഇടിച്ച് മറിയുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന മത്സ്യം മുഴുവനും റോഡിലേക്ക് ചിതറി വീണു. ഇതിനിടെ പെട്ടി വണ്ടിയുടെ പിന്നില്‍ ഇടിച്ചു നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ അപ്രോച്ചിലെ സംരക്ഷണ ഭിത്തിയിലിടിച്ച് തീപിടിച്ചു. പെട്ടി ഓട്ടോ ഡ്രൈവറുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇയാളെ എറണാകുളത്ത് ജനറലാശുപത്രിയിലെത്തിച്ചു. മാറ്റാര്‍ക്കും പരിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച്ച രാവിലെ എഴു മണിയോടെ ഗോശ്രീ രണ്ടാം പാലത്തിന്റെ കിഴക്കേ അപ്രോച്ചിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
