ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് സ്‌കൂളില്‍ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു.

city exchange

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷനായി. സ്‌കൂള്‍ ചെയര്‍മാന്‍ കെ എം അഷ്‌റഫ് ഗ്രാന്റ് തേജസ്, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ടി എ പ്രസിഡണ്ട് കെ സവാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റെിന്റെ ഭാഗവും കൂടിയായ ഡോ. പി വി അബൂബക്കര്‍, ഡോ. അഹമ്മദ് ഷാഫി, ഡോ. ജസ്‌ന ഷാഫി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒമ്പതാം തരം വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമ ഡോക്ടേഴ്‌സ് ഡേയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

കെ ജി, ഒന്നാം തരം എന്നീ ക്ലാസുകളിലെ കുരുന്നു പ്രതിഭകള്‍ ഡോക്ടര്‍മാരുടെ വേഷം അണിഞ്ഞെത്തിയത് കാണികളില്‍ കൗതുകമുണര്‍ത്തി. സ്്കൂള്‍ വൈസ് പ്രസിഡണ്ട് കൂടിയായ ഡോ. പി വി ബൂബക്കര്‍ ‘ആരോഗ്യവും ശുചിത്വവും, പ്രാഥമിക ശുശ്രൂഷയും’ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

- Advertisement -
Ad image

വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ സ്വാഗതവും 12-ാം തരം വിദ്യാര്‍ഥിനി ഫാത്തിമ ഷസ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!