പാകിസ്ഥാന്‍ മാമ്പഴോത്സവത്തില്‍ നാല് ദിവസത്തിനകം വിറ്റത് 92,000 കിലോഗ്രാം

Web Desk
1 Min Read

ദോഹ: സൂഖ് വാഖിഫ് അല്‍ ഹംബയില്‍ നടക്കുന്ന പാകിസ്ഥാന്‍ മാമ്പഴോത്സവത്തില്‍ വന്‍ ജനപങ്കാളിത്തം. ആദ്യ നാല് ദിവസങ്ങളില്‍ ഗണ്യമായ മാമ്പഴ വില്‍പ്പനയാണ് നടന്നത്. നാലു ദിവസംകൊണ്ട് 92,363 കിലോ മാമ്പഴമാണ് വില്‍പ്പന നടത്തിയത്.

city exchange

ആദ്യ ദിവസം 14,533 കിലോഗ്രാം വിറ്റഴിച്ചപ്പോള്‍ രണ്ടാം ദിവസം 31,368 കിലോഗ്രാം, മൂന്നാം നാള്‍ 26,585 കിലോഗ്രാം, നാലാം ദിവസം 19,877 കിലോഗ്രാം എന്നിങ്ങനെയാണ് വില്‍പ്പന നടത്തിയത്.

ജൂണ്‍ 27ന് ആരംഭിച്ച് ജൂലൈ 6 വരെ നീണ്ടുനില്‍ക്കുന്ന 10 ദിവസത്തെ പ്രദര്‍ശനത്തില്‍ 100 സ്റ്റാളുകളിലായി 50 കമ്പനികളാണ് പങ്കെടുക്കുന്നത്.

സിന്ധ്രി, ചൗന്‍സ, സഫീദ് ചൗന്‍സ, അന്‍വര്‍ റാട്ടൂല്‍, ദുസേരി എന്നിവയുള്‍പ്പെടെ മികച്ച പാകിസ്ഥാന്‍ മാമ്പഴങ്ങളില്‍ ചിലത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പാകിസ്ഥാന്‍ ഉല്‍പന്നങ്ങളുടെ വിശാലമായ രുചി പ്രദാനം ചെയ്യുന്ന ഫാല്‍സ, ജാമുന്‍, പീച്ച് തുടങ്ങിയ സീസണല്‍ പഴങ്ങളും ഉത്സവം അവതരിപ്പിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!