ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസഹായം കൈമാറി

Web Desk
1 Min Read

ദോഹ: ഗുരുതരമായ എസ്എംഎ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശികളുടെ ആറുമാസം പ്രായമുള്ള മല്‍ഖാ റുഹി എന്ന പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തറും പങ്കാളികളായി.

city exchange

ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍ഖാ റൂഹിക്കുള്ള സാമ്പത്തിക സഹായം ഒ ഐ സി സി ഇന്‍കാസ് നേതാക്കള്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറി. സെന്‍ട്രല്‍ കമ്മറ്റിയുടെയും വിവിധ ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍ സമാഹരിച്ച തുകയാണ് കൈമാറിയത്.

ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേക്കാട്, ജോയിന്റ് ട്രഷറര്‍ നൗഷാദ് ടി കെ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജൂട്ടസ്സ് പോള്‍, മുജീബ്, രെന്‍ജു, ബാബു കേച്ചേരി, ഷെജില്‍മൂസ, നവാസ് കോട്ടയം എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!