മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കത്തിന് കാരണം ഇസ്രായേലെന്ന് ഖത്തര്‍ അമീര്‍

Web Desk
1 Min Read

ജിദ്ദ: ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളാണ് മേഖലയില്‍ പിരിമുറുക്കവും അസ്ഥിരതയും ഉണ്ടാകാന്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. സൗദിയില്‍ നടന്ന ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയെ അഭിസംബോധന സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്.

city exchange

അന്താരാഷ്ട്ര സാഹചര്യത്തില്‍ പിരിമുറുക്കം നിലനില്‍ക്കുന്ന അവസരത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഉയര്‍ന്നുവരുന്ന അപകടങ്ങള്‍ക്ക് ഫലസ്തീന്‍ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം കണ്ടെത്തണമെന്നും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങള്‍ക്ക് അനുസൃതമായി പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഗൗരവമായ ചര്‍ച്ചകള്‍ക്ക് അമേരിക്കയുടെ ഫലപ്രദമായ പങ്ക് പ്രതീക്ഷിക്കുന്നതായും അമീര്‍ കുട്ടിച്ചേര്‍ത്തു.

അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് അനുസൃതമായി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കാനുള്ള അവകാശം അംഗീകരിച്ചുകൊണ്ട്
ഗള്‍ഫ് മേഖലയെയും മിഡില്‍ ഈസ്റ്റിനെയും പൊതുവെ ആണവായുധ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള ഖത്തറിന്റെ ഉറച്ച നിലപാട് ആവര്‍ത്തിക്കുന്നുവെന്നും അമീര്‍ ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!