
ദോഹ: ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ ഡിസംബര്‍ 18 വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കി.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള കാറ്റുകളാണ് രാജ്യത്ത് അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

അല്‍ ഘുവൈരിയ സ്റ്റേഷനില്‍ ഏറ്റവും കുറഞ്ഞ താപനിലയായ 14 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ദോഹയില്‍ 19 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
