ഖൈറുല്‍ വറാ; പ്രവാചക ഇശല്‍ സദസ്സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: യൂത്ത് ഫോറം മദീന ഖലീഫ സോണ്‍ ‘ഖൈറുല്‍ വറാ; ഇശലുകളിലൂടെ പ്രവാചക ചരിത്രം’ എന്ന തലക്കെട്ടില്‍ പ്രവാചക ചരിത്ര സദസ്സ് സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ മാപ്പിള കലാ അക്കാദമി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സഫീര്‍ വാടാനപ്പള്ളി വിഷയം അവതരിപ്പിച്ചു. യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ ഗായകരായ തസ്മീര്‍ ഖാന്‍, മിന്‍ഹാജ് എന്നിവര്‍ പ്രവാചക മദ്ഹ് ഗാനങ്ങള്‍ പാടി.

city exchange

മദീന ഖലീഫ സോണല്‍ പ്രസിഡന്റ് ഷനാസ് അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്കുള്ള സ്‌നേഹോപഹാരം കേന്ദ്ര പ്രസിഡന്റ് കൈമാറി. ബിന്‍ ഒമ്രാന്‍ യൂണിറ്റ് പ്രവര്‍ത്തകന്‍ മുഹന്നദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ നിഹാല്‍ വാഴൂര്‍ സമാപനം നടത്തി. സോണല്‍ സെക്രട്ടറി നഈം കെ സി, ജോയിന്റ് സെക്രട്ടറി ജുനൈദ്, കണ്‍വീനര്‍ റഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!