അവിസ്മരണീയമായ സംഗീത വിരുന്നായി ‘സിത്താര്‍ മ്യൂസിക്കല്‍ നൈറ്റ്’

Web Desk
1 Min Read

ദോഹ: അല്‍ അറബ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഇന്‍ഡോര്‍ ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്‍പില്‍ മലയാളത്തിന്റെ ജനപ്രിയ ഗായകരായ സിതാരയും ഹരീഷ് ശിവരാമകൃഷ്ണനും ചേര്‍ന്ന് സിത്താര്‍ മ്യൂസിക്കല്‍ നൈറ്റ് സംഗീത പ്രേമികള്‍ക്ക് വേറിട്ട സംഗീത നിശ സമ്മാനിച്ചു.

city exchange

പുതുമകള്‍ നിറഞ്ഞ ആലാപന ശൈലികളില്‍ പ്രശസ്തരായ സിതാരയും ഹരീഷും ആദ്യമായാണ് ദോഹയില്‍ സംയുക്തമായി സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്.

സ്‌കൈ മീഡിയയും സ്‌കൈ വിഷന്‍ ക്യൂബും സംയുക്തമായാണ് സംഗീത സദ്യ സംഘടിപ്പിച്ചത്. നിരവധി പ്രശസ്ത ഗാനങ്ങള്‍ ആലപിച്ച് സിതാരയും ഹരീഷും സദസ്സിനെ ഇളക്കിമറിച്ചു.

- Advertisement -
Ad image

യൂ എസ് പ്രേംസിംഗ്, നിഷാദ് ഗുരുവായൂര്‍, സതീഷ്, ജസീം ആണിക്കോത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!