

ദോഹ: ചൊവ്വാഴ്ച ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 3816 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

72, 85, 89 എന്നീ പ്രായത്തിലുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 630 ആയി.

പുതിയ കോവിഡ് ബാധയില്‍ 3501 പേര്‍ ഖത്തറിലുള്ളവരും 315 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ മടങ്ങിയെത്തിയവരുമാണ്. നിലവില്‍ ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41144 ആയി.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3386 പേരാണ് കോവിഡില്‍ നിന്നും മുക്തരായത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 88 പേരെ പ്രവേശിപ്പിച്ചു. 90 പേരെയാണ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 592 ആയി വര്‍ധിച്ചു.

