ഖത്തറില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇക്വഡോര്‍ വാതിലുകള്‍ തുറക്കുമെന്ന് അംബാസഡര്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വാതിലുകള്‍ തുറക്കുന്ന ഫുട്ബാള്‍ ആരാധകര്‍ക്ക് മാത്രമല്ലെന്നും ഇക്വഡോര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലകളാണെന്നും ഖത്തറിലെ ഇക്വഡോര്‍ അംബാസഡര്‍ പാസ്‌ക്കല്‍ ഡെല്‍ ക്ലോപ്പോ. ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുലയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

city exchange

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ ടൂറിസം മേഖലയുടെ വികസനത്തിന് ഖത്തറുമായി ഉഭയകക്ഷി ബന്ധത്തിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വിശദമാക്കി. ടൂറിസത്തിന് പുറമേ കാര്‍ഷിക- റിയല്‍ എസ്റ്റേറ്റ് മേഖലയും ലക്ഷ്യങ്ങളിലുണ്ടെന്നും അദ്ദേഹം വിശദമാക്കി.

താത്പര്യമുള്ള നിക്ഷേപകര്‍ക്കായി ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വാതില്‍ തുറന്നിടാനും പദ്ധതിയിടുന്നുണ്ട്. സാധ്യതകളും സൗകര്യങ്ങളുമാണ് തങ്ങള്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഇക്വഡോറിന്റെ ഗള്‍ഫ് മേഖലിയലെ ഏക എംബസിയാണ് ഖത്തറിലേത്. ഏതാനും മാസങ്ങളായി ഇക്വഡോറില്‍ നിന്നും ഖത്തേറിലേക്കും ഖത്തറില്‍ നിന്നും ഇക്വഡോറിലേക്കും കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാനാണ് താന്‍ ശ്രമങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ സംസ്‌ക്കാരം, കൊളോണിയല്‍ വാസ്തുശില്‍പം, മനോഹരമായ കാഴ്ചകള്‍, മഴക്കാടുകള്‍ തുടങ്ങിയവകൊണ്ട് സമ്പന്നാണ് ഇക്വഡോറെന്നും അദ്ദേഹം പറഞ്ഞു. ഇക്വഡോറില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെ ഖത്തറിലെത്തിക്കാനും രാജ്യത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും കാണിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ദോഹയില്‍ നിന്നും ഇക്വഡോറിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ നേരിട്ടുള്ള സര്‍വീസ് തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ക്ക് പരസ്പരം യാത്ര ചെയ്യാനാവുമെന്നും അദ്ദേഹം വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!