
ദോഹ: അല്‍ വാബ് സ്ട്രീറ്റിലെ ബായ ഇന്റര്‍സെക്ഷനില്‍ നിന്നും ഇടത്തേക്കുള്ള എല്ലാ പാതകളും പൊതുമരാമത്ത് വകുപ്പ് അഷ്ഗല്‍ അടച്ചു. ജംഗ്ഷന്‍ വീതി കൂട്ടാനും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍കുമായി മൂന്നുമാസത്തേക്കാണ് അടച്ചിടല്‍.മൈതറില്‍ നിന്ന് ആസ്പയര്‍ പാര്‍ക്കിലേക്ക് വരുന്ന വാഹനങ്ങള്‍ ബയ്യാ ഇന്റര്‍സെക്ഷന് പകരമായി, സ്പോര്‍ട്സ് ഹാള്‍ ഇന്റര്‍സെക്ഷന്‍ ഉപയോഗിക്കണം. ആസ്പയര്‍ പാര്‍ക്കില്‍ നിന്ന് സദ്ദിലേക്ക് വരുന്ന വാഹനങ്ങള്‍ അല്‍ ഫറൗസിയ ഇന്റര്‍സെക്ഷനാണ് ഉപയോഗിക്കേണ്ടത്.

