ഐ എസ് ഡി. സ്‌കൂള്‍ പി ടി എയ്ക്ക് പുതിയ നേതൃത്വം

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് സ്‌ക്കൂള്‍ 2024-25 വര്‍ഷത്തെ പി ടി എ പ്രസിഡണ്ടായി കെ സവാദിനെയും വൈസ് പ്രസിഡണ്ടായി ഇര്‍ഫാന നബീലിനെയും ട്രഷററായി എം എം ഷിഹാബുദ്ദീനെയും തെരഞ്ഞെടുത്തു.

city exchange

പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാളിന്റെ അധ്യക്ഷതയില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. എല്‍ കെ ജി മുതല്‍ 12-ാം തരം വരെ ക്ലാസ്സുകളില്‍ നിന്നുള്ള പി ടി എ പ്രതിനിധികള്‍ പങ്കെടുത്തു.

ഡോ. എ പി അബ്ദുല്‍ ജബ്ബാര്‍, കെ കെ സന്തോഷ്, ഫാത്തിമ ഷബാബ്, റഷീദ, മാജിദ സമീര്‍, ഹഫ്‌സാന റിഷാദ്, ഷഫീന ഫിര്‍ദൗസ് (എക്്‌സികൂട്ടീവ് അംഗങ്ങള്‍).

മാനേജ്‌മെന്റ് പ്രതിനിധികളായ ചെയര്‍മാന്‍ കെ എം അശ്രഫ് ഗ്രാന്റ് തേജസ്സ്, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ എന്നിവര്‍ പുതിയ നേതൃത്വത്തിന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!