

തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എ ഐ സി സിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

തൃക്കാക്കര മണ്ഡലത്തിലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ വി തോമസിന്റെ പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ കെ.വി തോമസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്റെ തെരഞ്ഞെടുപ്പില്‍ ഞാനെങ്ങനെ പ്രചരണത്തിനിറങ്ങിയോ അതുപോലെയായിരിക്കും ഡോ. ജോ ജോസഫിന്റെ പ്രചരണത്തിലും പങ്കാളിയാകുകയെന്നും താന്‍ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ ചെയ്യട്ടെയെന്നും 2018 മുതല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അറ്റാക്ക് ഇവിടെ നടക്കുന്നുണ്ടെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

