വിജയോത്സവം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: സ്‌കൂള്‍ പഠനകാലത്തെ മത്സര പരിക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് ഭാവി വിജയങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും എല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയം തുടര്‍ന്നു വരുന്ന വലിയ മത്സര പരീക്ഷകളെ അനായാസം നേരിടാന്‍ അവരെ പ്രാപ്തരാക്കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ. ആലുവ ഉപജില്ലയിലെ എല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ മുഴുവന്‍ വിദ്യാര്‍ഥികളേയും ആദരിക്കാനായി ആലുവ ഉപജില്ലയും എച്ച് എം ഫോറവും സംയുക്തമായി തോട്ടുംമുഖം വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ച ‘വിജയോത്സവം 2021’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ആലുവ മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നും അതിന്റെ പ്രഖ്യാപനം മെയ് അവസാനത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം ഉണര്‍ത്തി. ഡയറ്റ് ഫാക്കല്‍റ്റി നിഷ പന്താവൂര്‍ പരീക്ഷ പരിശീലനത്തിന് നേതൃത്വം നല്‍കിയ അധ്യാപകരെ ആദരിച്ചു.

കോതമംഗലം ഡി ഇ ഒ ഷൈല പറപ്പുറത്ത് അധ്യക്ഷത വഹിച്ചു. ആലുവ സി ഐ അനില്‍കുമാര്‍, ഡി ഡി ഇ എ എ ജി ഉണ്ണികൃഷ്ണന്‍, ആലുവ എ ഇ ഒ ഇന്‍ ചാര്‍ജ് എം ആര്‍ അനില്‍ രാജ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി വി എല്‍ദോ, ഗവണ്‍മെന്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എല്‍ ആല്‍ബി, കെ പി പി എച്ച് എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുമകുമാരി, സിബി അഗസ്റ്റില്‍, ആലുവ എച്ച് എം ഫോറം കണ്‍വീനര്‍ കെ എല്‍ പ്ലാസിഡ്, ജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!