Connect with us

NEWS

അശ്‌റഫ് തൂണേരിയുടെ ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ പ്രകാശനം ഇന്ന്

Published

on


കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ അശ്റഫ് തൂണേരിയുടെ ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ പുസ്തക പ്രകാശനവും ‘മുക്രി വിത്ത് ചാമുണ്ഡി’
ഡോക്യുമെന്ററി പ്രദര്‍ശനവും ഇന്ന്. തൂണേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് നാലിന് തൂണേരി ഇ വി യു പി സ്‌കൂളിലാണ് നടക്കുക.

പ്രശസ്ത കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് രചയിതാവിന്റെ ഉമ്മ കുഞ്ഞാമിന ആലിക്കുട്ടിക്ക് കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ‘ബഹുസ്വരതയുടെ സൗന്ദര്യം’ എന്ന വിഷയത്തില്‍ ചിന്തകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തും. പ്രമുഖ കവിയും ചിത്രകാരനുമായ ഡോ. സോമന്‍ കടലൂര്‍ സംബന്ധിക്കും.

കോഴിക്കോട്ടെ തെരുവ് ഗായകന്‍ ബാബുഭായിയും പങ്കാളി ലതയും ഗാന വിരുന്ന് അവതരിപ്പിക്കുന്ന ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്തെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.


error: Content is protected !!