കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാറെന്ന് കെ സുരേന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അയ്യായിരം കോടി രൂപയാണ് ഇന്നലെ ജി എസ് ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്. റവന്യു ഡെഫിസന്റ് ഗ്രാന്‍ഡായി എല്ലാ വര്‍ഷവും കേരളത്തിന് 3,000 കോടി കേന്ദ്രം അനുവദിക്കുന്നുണ്ട്. നികുതി പിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നല്‍കുന്ന കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

city exchange

നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തില്‍ ഇന്ത്യ ലോകത്തിലെ വന്‍ശക്തിയായി മാറി. രാജ്യത്തെ ഭരണസ്തംഭനവും വികസന മുരടിപ്പും അവസാനിപ്പിച്ചത് 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരാണെന്നും
സുരേന്ദ്രന്‍ അവകാശപ്പെട്ടു.

ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നത്. ഈ വര്‍ഷത്തെ ജി ഡി പി 8.47 ആയി ഉയര്‍ന്നത് ഇതിന്റെ ഉദാഹരണമാണ്. കഠിന പ്രയത്‌നത്തിലൂടെയാണ് മോദി എട്ട് വര്‍ഷം കൊണ്ട് ലോകത്തിലെ വന്‍ ശക്തിയാക്കി രാജ്യത്തെ മാറ്റിയത്. രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രത്തലവനായി ഇന്ത്യന്‍ പ്രധാനമന്ത്രി മാറി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് രണ്ട് വര്‍ഷമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലുള്ളതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ വിപുലമായ പരിപാടികള്‍ ബി ജെ പി നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ വി വി രാജന്‍, ജില്ലാ അധ്യക്ഷന്‍ വി കെ സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇ പ്രശാന്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!