എക്‌സ്‌പോ2020: കൊവിഡിനു ശേഷം ലോകത്തെ മാടിവിളിച്ച് ദുബൈ

Web Desk
1 Min Read

ദുബൈ: ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദുബൈ എക്‌സ്‌പോയുടെ മിനുക്കു പണികള്‍ അവസാനഘട്ടത്തിലേക്ക്. എക്‌സപോയിലേക്ക് യാത്രാസൗകര്യമൊരുക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെലവിട്ടത് 15 ശതകോടി ദിര്‍ഹമാണ്.

city exchange

പുതിയ മെട്രോപാതയാണ് ഇതില്‍ പ്രധാനം. എക്‌സ്‌പോ വേദിയിലേക്ക് റൂട്ട് 2020 എന്ന പേരില്‍ 15 കിലോമീറ്ററാണ് മെട്രോപാത നീട്ടിയത്. 7 പുതിയ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്. 50 പുതിയ ട്രെയിനുകള്‍ ഇതിനായി വാങ്ങി. 138 കിലോമീറ്റര്‍ വരുന്ന റോഡ് ലൈനുകളാണ് എക്‌സ്‌പോ അനുബന്ധമായി പണിതീര്‍ത്തത്. ഒമ്പത് മേല്‍പാലങ്ങളും ഈ പദ്ധതിയിള്‍ ഉള്‍പ്പെടും. എക്‌സ്‌പോ വേദിയിലേക്ക് സര്‍വീസ് നടത്തുന്നതിനായി ദുബൈയിലും മറ്റ് എമിറേറ്റുകളിലുമായി 18 ബസ് സ്റ്റേഷനും സ്റ്റോപ്പുകളും നിര്‍മിച്ചിട്ടുണ്ട്. 200 ബസുകളാണ് എക്‌സ്‌പോയിലേക്ക് സര്‍വീസ് നടത്തുക. 15,000 ടാക്‌സികളാണ് നഗരത്തില്‍ സര്‍വീസ് നടത്താന്‍ തയാറായിട്ടുള്ളത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!