
മക്ക: മക്ക നവരിയയിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്.


നവരിയയിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചുണ്ടായ അടിപിടിയില്‍ അജ്മലിന് പരിക്കേറ്റിരുന്നു. പിന്നീട് കടയില്‍ തന്നെ കുഴഞ്ഞു വീണാണ് മരിച്ചത്.
