ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനം

Web Desk
0 Min Read

ന്യൂഡല്‍ഹി: രാജ്യത്ത് പ്‌ളാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

city exchange

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കേന്ദ്രത്തിനു മുമ്പേ കേരളം പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്‌ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത്. 2022 ജൂലായ് ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ രണ്ടുഘട്ടങ്ങളില്‍ ഒന്ന് വ്യാഴാഴ്ച നടപ്പിലാകും. ഡിസംബര്‍ 31 മുതല്‍ രണ്ടാംഘട്ടമായി 120 മൈക്രോണില്‍ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.

Share This Article
Leave a Comment
error: Content is protected !!