

കൊച്ചി: തൃക്കാക്കര അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി അന്തരിച്ച എം എല്‍ എ പി ടി തോമസിന്റെ പത്നി ഉമ മത്സരിക്കും.

ഉമയായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചൊവ്വാഴ്ച്ച വൈകുന്നേരം പ്രഖ്യാപിച്ചു.

പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഹൈക്കമാന്റിനോട് നന്ദിയെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയില്‍ പി ടിക്ക് കിട്ടിയ അംഗീകാരം തനിക്കും ലഭിക്കും. പി ടി തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു. ഡൊമനിക് പ്രസന്റേഷനും കെ വി തോമസ് മാഷും ഒപ്പം നില്‍ക്കും. അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പി ടി. അവര്‍ ഒരിക്കലും തനിക്കും പാര്‍ട്ടിക്കുമെതിരെ നില്‍ക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.
കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിനാന്‍സ് വിഭാഗം അസിസ്റ്റന്റ് മാനേജരായ 56കാരി ഉമാ തോമസിന് സുവോളജിയിലാണ് ബിരുദം. തൊടുപുഴ അല്‍ അസ്ഹര്‍ ദന്തല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വിഷ്ണു തോമസും തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ നിയമ വിദ്യാര്‍ഥിയായ വിവേക് തോമസുമാണ് മക്കള്‍. ആലുവ മഴുവന്‍ഞ്ചേരി സ്പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്കിലെ ഡോ. ബിന്ദു അബി തമ്പാനാണ് മരുമകള്‍.
എറണാകുളം മഹാരാജാസില്‍ 1980- 85 കാലയളവില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച ഉമ 1982ല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യുവിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 1984ല്‍ കെ എസ് യുവിന്റെ പാനലില്‍ വൈസ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
അന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന പി ടി തോമസിന്റെ ജീവിത സഖിയായി പില്‍ക്കാലത്ത് മാറി. 1987 ജൂലൈ 9നായിരുന്നു വിവാഹം.

