

പെരിന്തല്‍മണ്ണ: കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ (ഐ എല്‍ സി) യൂണിറ്റിന്റെ സേവനങ്ങള്‍ ഇനി മുതല്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ലഭ്യമാകും.

മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച കരള്‍ പരിചരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി ചികിസാ സഹായം നല്‍കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായം ചെയ്യുക.

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഐ എല്‍ സി വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ചകളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബൈലറി രോഗങ്ങള്‍ക്കും ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കും ഉള്‍പ്പെടെ സമഗ്രമായ ചികിത്സയും പരിചരണവും ഉള്‍പ്പെടെ ലഭിക്കും. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തുടര്‍ ചികിത്സ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. 500ല്‍ പരം കരള്‍മാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ തന്നെ മികച്ച സെന്ററുകളിലൊന്നായ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ആണ് ലഭ്യമാകുന്നത്.
ഐ എല്‍ സി ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനുമായി 04933 262262, 8111998022, 8138999157 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ചടങ്ങില്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെപ്പറ്റോളജി കണ്‍സള്‍ട്ടന്റും ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. മുഹമ്മദ് ഫവാസ് എന്‍, ആസ്റ്റര്‍ മെഡ്സിറ്റിയുടെ നോര്‍ത്ത് കേരള ഹെഡ് വിജീഷ് വി വി, മൗലാന ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാംദാസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ എ സീതി തുടങ്ങിയവര്‍ പങ്കെടുത്തു.

