ഖത്തര്‍ ആര്‍ എസ് സി ‘തര്‍തീല്‍’22; ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ മെയ് 6ന് നടക്കും

Web Desk
1 Min Read

ദോഹ: ‘തര്‍തീല്‍-’22’ എന്ന പേരില്‍ ആര്‍ എസ് സി സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും മെയ് ആറിന് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ പരിസമാപ്തി. അമ്പത്താറ് പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളില്‍ ആരംഭിച്ച തര്‍തീല്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് ഖത്തര്‍ നാഷനല്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്.

city exchange

മനുഷ്യനെ നല്ലവഴിയില്‍ നടക്കാനും സമാധാന ജീവിതം പുല്‍കാനും സഹജീവികളോട് കാരുണ്യം കാണിക്കാനും വഴികാട്ടിയായ ഖുര്‍ആന്‍ അവതരിച്ച വ്രതമാസത്തില്‍ സംഘടന ആചരിക്കുന്ന ‘വിശുദ്ധ റമദാന്‍ വിശുദ്ധ ഖുര്‍ആന്‍’ എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്.

ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ദ് (മനഃപാഠം), രിഹാബുല്‍ ഖുര്‍ആന്‍ (ഗവേഷണ പ്രബന്ധം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നിവയാണ് പ്രധാന മത്സരയിനങ്ങള്‍. നാലു വയസുമുതല്‍ മുപ്പതു വയസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഖുര്‍ആന്‍ പഠനത്തിനും അവതരണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാര്‍ഷിക പരിപാടിയായാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്. കൂടാതെ ഖത്തര്‍ പ്രവാസികളായ മലയാളികള്‍ക്കിടയില്‍ പ്രായവ്യത്യാസമില്ലാതെ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ കാലിഗ്രഫി മത്സരവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. മികച്ച കാലിഗ്രഫിയില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് തര്‍തീല്‍ വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!