

ദോഹ: ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സി ബി എസ് ഇ ഖത്തര്‍ ക്ലസ്റ്റര്‍ തയ്ക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഇസ്ര ഇഷാന്‍ വെങ്കല മെഡല്‍ നേടി.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശി പുതുവീട്ടില്‍ ജംഷീര്‍- മൗസില ദമ്പതികളുടെ മകനാണ് ഇസ്ര ഇഷാന്‍.
