

ദോഹ: ഖത്തറില്‍ ബുധനാഴ്ച 1245 പേര്‍ക്ക് പുതുതായി കോവിഡ് ബാധിക്കുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. 68, 83 വയസ്സ് പ്രായമുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെയായി ഖത്തറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 341628 ആയി. രോഗമുക്തി നേടിയവര്‍ 321,767 പേര്‍. ഖത്തറിലുള്ള 996 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്ത് മടങ്ങിയെത്തിയ 249 പേര്‍ക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 2975 പേരാണ് രോഗമുക്തരായത്. തീവ്രപരിചരണ വിഭാഗത്തില്‍ രണ്ടു പേരെ കൂടി പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ 62 പേരാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ 20 പേരെ കൂടി ചികിത്സക്കായി പ്രവേശിപ്പിച്ചതോടെ 175 പേര്‍ ചികിത്സയിലുണ്ട്.

