
ദോഹ: ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ 6 മണിവരെ രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇടയ്ക്ക് നേരിയ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥ തണുപ്പുള്ളതായിരിക്കുമെന്നും ചില മേഘങ്ങള്‍ രൂപപ്പെടുമെന്നും വകുപ്പ് പുറത്തിറക്കിയ ദിനകാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

കടലില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 18 നോട്ട്‌സ് വരെ വേഗതയില്‍ കാറ്റ് വീശും. ചില സ്ഥലങ്ങളില്‍ ഇത് 24 നോട്ട്‌സ് വരെ ശക്തമാകാനും സാധ്യതയുണ്ട്.
കടല്‍പ്രദേശങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 17 മുതല്‍ 26 നോട്ട്‌സ് വരെ കാറ്റ് വീശും. ചില ഇടങ്ങളില്‍ കാറ്റിന്റെ ശക്തി 36 നോട്ട്‌സ് വരെ ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യപരത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 4 മുതല്‍ 10 കിലോമീറ്റര്‍ വരെയും കടല്‍പ്രദേശങ്ങളില്‍ 4 മുതല്‍ 9 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

