

ദോഹ: ഉംസൈദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ അബ്നാസ് അബ്ദുല്ല (33)യാണ് മരിച്ചത്. അവിവാഹിതനാണ്.
ഉംസൈദില്‍ ഡെസേര്‍ട്ട് സഫാരിക്കിടെയായിരുന്നു അപകടം.

നേരത്തെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായും ലാര്‍സണ്‍ ടര്‍ബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.
