

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ അരങ്ങേറുന്ന ഖത്തര്‍ ദേശീയ ദിനത്തിന് ഈ വര്‍ഷം പ്രത്യേകതകളേറെ. ലോകത്തിലെ പ്രമുഖ താരങ്ങളും നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളി ആരാധകരുമായി വിപുലമായി ലോകം മുഴുവന്‍ കാണുന്ന വിധത്തിലാണ് ഖത്തര്‍ ഈ വര്‍ഷം ദേശീയ ദിനം ആഘോഷിക്കുന്നത്.

ഐക്യമാണ് ഞങ്ങളുടെ ശക്തി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷം ദേശീയ ദിനം ആഘോഷിക്കുന്നത്. ലോകകപ്പ് പ്രമാണിച്ച് ഉംസലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍ സായിയിലാണ് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങള്‍ അരങ്ങേറുന്നത്.

കത്താറയില്‍ നടക്കുന്ന ഉരു മഹോത്സവത്തിന്റെ സമാപനവും ഇന്നാണ്.
ശനിയാഴ്ച ലുസൈല്‍ പാലസ് പരിസരത്ത് നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അര്‍ദ നൃത്തത്തില്‍ പങ്കെടുത്തു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി തുടങ്ങിയവരും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

