

കോഴിക്കോട്: നിപ രോഗ ബാധിതനായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗ ബാധിതനായി മരണപ്പെട്ടത്. ആശുപത്രി ചെലവിനത്തില്‍ വന്ന തുകയായ 2,42,603 രൂപ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എം എല്‍ എ മുഖേന നല്‍കിയ അപേക്ഷയിലാണ് തുക അനുവദിച്ച് ഉത്തരവായത്.

അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ട്രഷററായ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

